cher

പാലയ്ക്കൽ പള്ളിക്ക് സമീപം വഴിയോരത്തായി മുള ഉപയോഗിച്ച് പുൽക്കൂടും നക്ഷത്രങ്ങളും ഒരുക്കുന്ന തമിഴ്‌നാട് സ്വദേശികൾ.

ചേർപ്പ് : വാനോളം പ്രത്യാശയുടെ സന്ദേശമുണർത്തി ഇക്കുറിയും പതിവ് തെറ്റാതെ പാലയ്ക്കലിൽ ക്രിസ്മസ് പുൽക്കൂട് ഒരുക്കാനെത്തി തമിഴ് സംഘം. പാലയ്ക്കൽ പള്ളി മുതൽ കണിമംഗലം പാടം വരെയുള്ള ഭാഗത്ത് വഴിയോരങ്ങളിലാണ് അഞ്ചോളം തമിഴ് സംഘം പുൽക്കൂടുകൾ നിർമ്മിച്ച് നൽകുന്നത്. മുള, വൈക്കോൽ എന്നിവ ഉപയോഗിച്ചാണ് ഉള്ളി കൊണ്ട് ചെത്തിമിനുക്കി നൂൽ കമ്പിയും മുള്ളാണിയും ഉപയോഗിച്ചാണ് നിരവധി പുൽക്കൂടുകളും നക്ഷത്രങ്ങളും വിവിധ ആകൃതികളിൽ ഇവർ നിർമ്മിക്കുന്നത്. വൈക്കോൽ മേഞ്ഞ് മോടി പിടിപ്പിച്ച പുൽക്കൂടുകളും വ്യത്യസ്ഥതയേകുന്നവയാണ്. 150 രൂപ മുതൽ 350 രൂപ വരെ നിരക്കിലാണ് പുൽക്കൂടുകൾ വിൽക്കപ്പെടുന്നത്. ഇത്തവണ കുറച്ച് പേർ മാത്രമാണ് നിർമ്മാണങ്ങൾക്കായി എത്തിയിരിക്കുന്നതെന്ന് വർഷങ്ങളായി ഇവിടെ കൂട് നിർമ്മാണത്തിനെത്തുന്ന കോയമ്പത്തൂർ സ്വദേശി രാജു പറഞ്ഞു. ക്രിസ്മസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കച്ചവടം സജീവമാകുമെന്ന പ്രതീക്ഷയിലാണ് തമിഴ് സംഘം. ക്രിസ്മസ് കഴിഞ്ഞേ ഇവർ പാലയ്ക്കലിൽ നിന്ന് മടങ്ങൂ.