മാള: വെണ്ണൂർ-ആലത്തൂർ എസ്.എൽ.ൻ.ഡി.പി ശാഖയുടെ വിശേഷാൽ പൊതുയോഗം മാള എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.വി. ഷാനവാസ് അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി വിനീഷ് മുഖ്യപ്രഭാഷണം നടത്തി. ചക്കാംപറമ്പ് കുംഭ ഭരണി മഹോത്സവത്തിന് താലാഘോഷം പൂർവാധികം ഭംഗിയായി നടത്താൻ തീരുമാനിച്ചു.