തൃശൂർ: ലോകത്തിനു മുന്നിൽ കേരളത്തിന്റെ സാംസ്‌കാരികപെരുമ ഉയർത്തുന്ന തൃശൂർ പൂരത്തിന് തടസം നിൽക്കുന്ന ഇടതുസർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ് നേതൃത്വം കൊടുക്കുമെന്ന് ഡി.സി.സി അദ്ധ്യക്ഷൻ ജോസ് വള്ളൂർ. പൂരം പ്രദർശനവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണം. പ്രദർശന നഗരിയിലെ സ്ഥലവാടക വൻതോതിൽ വർദ്ധിപ്പിച്ച് പൂരം ഇല്ലാതാക്കാൻ ശ്രമിക്കുന്ന സി.പി.എം നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്നും ജോസ് വള്ളൂർ കൂട്ടിച്ചേർത്തു.