ഇരിങ്ങാലക്കുട : ധനുമാസത്തിലെ തിരുവാതിര മഹോത്സവം ശ്രീകൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുര നടയിൽ 26ന് ആഘോഷിക്കും. കഴിഞ്ഞ നാല് വർഷമായി ദേവസ്വമാണ് തിരുവാതിര മഹോത്സവം നേരിട്ട് സംഘടിപ്പിക്കുന്നത്. ആചാരാനുഷ്ഠാനങ്ങൾക്ക് അനുസൃതമായ രീതിയിലാണ് തിരുവാതിര മഹോത്സവം സംഘടിപ്പിക്കുന്നതെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു. തിരുവാതിര മഹോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ ഭക്തർക്കും തെക്കേ ഊട്ടുപുരയിൽ ഭക്ഷണസൗകര്യങ്ങൾ ഒരുക്കും. ദേവസ്വം ചെയർമാൻ യു. പ്രദീപ് മോനോൻ, ഭരണസമിതി അംഗങ്ങളായ കെ.ജി. അജയകുമാർ, കെ.ജി. സുരേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.