തൃശൂർ: ക്രിസ്മസ് പുതുവത്സരം പ്രമാണിച്ച് സംസ്ഥാന കൈത്തറി വികസന കോർപറേഷന്റെ തൃശൂർ പഴയനടക്കാവ് ഹാൻഡ് വീവ് ഷോറൂമിൽ ഡിസംബർ 20 മുതൽ 24 വരെ എല്ലാ കൈത്തറി തുണിത്തരങ്ങൾക്കും 20% ഗവ. റിബേറ്റും 10% ഡിസ്‌കൗണ്ടും കൂടി 30% കിഴിവും ലഭിക്കും. ഡബിൾ മുണ്ടുകൾ, കാസർകോട് സാരി, സാറ്റിൻ ഷീറ്റുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ എന്നിവ സർക്കാർ അർദ്ധ സർക്കാർ ബാങ്ക് ജീവനക്കാർക്ക് തവണ വ്യവസ്ഥയിൽ ലഭിക്കും. ഇതിനായുള്ള അപേക്ഷ ഫോം ഷോറൂമിൽ ലഭ്യമാകുമെന്ന് പഴയനടക്കാവ് ഹാൻഡ് വീവ് ഷോറൂം മാനേജർ അറിയിച്ചു.