തൃശൂർ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയായിരിക്കെ കൊല്ലപ്പെട്ട അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ രണ്ടാം ബലിദാന ദിനത്തിൽ ജില്ലാ ഓഫീസിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, ജില്ലാ സെക്രട്ടറി എൻ.ആർ. റോഷൻ, ഒ.ബി.സി മോർച്ച സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ ചിറ്റിലപ്പിള്ളി, ഒ.ബി.സി മോർച്ച ജനറൽ സെക്രട്ടറി സന്തോഷ് കാക്കനാട്ട്, ടോണി ചാക്കോള, പി.കെ. ബാബു, സലിൽ, വിപിൻ അയനിക്കുന്നത്ത് എന്നിവർ പുഷ്പാർച്ചനയിലും അനുസ്മരണത്തിലും പങ്കെടുത്തു.