 
തൃശൂർ: മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ അഡ്വ. ജെബി മേത്തർ എം.പിയെയും മറ്റു എം.പിമാരെയും ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് തൃശൂർ ജില്ല മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് ടി. നിർമല അദ്ധ്യക്ഷയായി. സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ് ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി സോയ ജോസഫ്, കെ.പി.സി.സി അംഗം ലീലാമ്മ തോമസ് എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ ലാലി ജയിംസ്, ബിന്ദു കുമാരൻ, ഷീന ചന്ദ്രൻ, റെജി ജോർജ്, സ്മിത മുരളി, ജിന്നി ജോയ് എന്നിവർ നേതൃത്വം നൽകി.