തൃശൂർ: സംസ്ഥാന യുവജന കമ്മിഷന്റെ ആഭിമുഖ്യത്തിൽ യുവകർഷകർക്കായി ദ്വിദിന സംഗമം സംഘടിപ്പിക്കുന്നു. ജനുവരി 6, 7 തീയതികളിൽ ആലപ്പുഴ കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലാകും സംഗമം. യുവകർഷകർക്ക് ഒത്തുകൂടാനും നൂതന കൃഷി രീതികളെയും കൃഷിയിലെ നവീന സാങ്കേതിക വിദ്യകളെയും സംബന്ധിച്ച് സംശയങ്ങൾ ദൂരീകരിക്കാനും സംഗമം ഉപകരിക്കും. 18നും 40നും മദ്ധ്യേ പ്രായമുള്ള യുവകർഷകർക്കും കൃഷിയിൽ താത്പര്യമുള്ളവർക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ ബയോഡാറ്റയോടൊപ്പം official.ksyc@gmail.com എന്ന ഇ- മെയിൽ ഐഡിയിലോ സംസ്ഥാന യുവജന കമ്മിഷൻ, വികാസ് ഭവൻ, തിരുവനന്തപുരം, പിൻ 695033 എന്ന വിലാസത്തിൽ തപാൽ മുഖേനയോ 31നകം അപേക്ഷിക്കണം. ഫോൺ: 0471 2308630.