police

ചേലക്കര: ചേലക്കര, പങ്ങാരപ്പിള്ളി, കൊണ്ടാഴി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ചേലക്കര പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ കോൺഗ്രസ് പ്രതിഷേധ മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി ഇ.വേണുഗോപാല മേനോൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി മെമ്പർ ടി.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.എം.കൃഷ്ണൻ, ടി.എ.രാധാകൃഷ്ണൻ, പി.സുലൈമാൻ, ശശിധരൻ മാസ്റ്റർ, എം.അയ്യാവു, വിനോദ് പന്തലാടി, ശിവൻ വീട്ടിക്കുന്ന്, കെ.സുദേവൻ, സി.ഉണ്ണിക്കൃഷ്ണൻ, സന്തോഷ് ചെറിയാൻ, സുദേവൻ പള്ളത്ത്, പി.എ.അച്ചൻകുഞ്ഞ് തുടങ്ങിയവർ നേതൃത്വം നൽകി.

പഴയന്നൂർ തിരുവില്വാമല മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഴയന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എം.അനീഷ് ഉദ്ഘാടനം ചെയ്തു. പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മുരളീധരൻ അദ്ധ്യക്ഷനായി. കെ.ജി.സന്തോഷ്, എ.ഉദയൻ, കെ.ജയപ്രകാശ്, ടി.മുകുന്ദൻ, പി.വി.കെ.ബാലകൃഷ്ണൻ നായർ,വി.കെ.ശ്രീകുമാർ, ടി.നിർമ്മല, വി.കെ.പ്രകാശൻ, എ.മുരളി താരാ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

വള്ളത്തോൾ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.ഐ.ഷാനവാസ് അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റുമാരായ കെ.പ്രേമൻ, ഒ.യു.ബഷീർ, അനൂപ് പുന്നപ്പുഴ, രാജൻവരവൂർ, അഹമ്മദ് മുള്ളൂർക്കര, ശിവദാസൻ, ഷഹീർ ദേശമംഗലം മുസ്തഫ, മാധവൻ കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.