മാള: പൂപ്പത്തി എസ്.എൻ.ഡി.പി ശാഖയിലെ 30-ാമത് പ്രതിഷ്ഠാപന ദിനം വിവിധ പരിപാടികളോടെ 24, 25, 26 തീയതികളിൽ ആഘോഷിക്കും. 24ന് രാവിലെ 9ന് ദൈവദശകം ആലാപന മത്സരം. 25ന് രാവിലെ 6ന് ഗണപതി ഹോമം, 9ന് ഗുരുപൂജ തുടർന്ന് മാതൃ പൂജ. ഉച്ചയ്ക്ക് രണ്ടിന് കലാ മത്സരങ്ങൾ അനൂപ് പുതിയേടത്ത് ഉദ്ഘാടനം ചെയ്യും. 26ന് രാവിലെ 9 മണിക്ക് പ്രതിഷ്ഠാദിന പൂജ. തുടർന്ന് കലാ മത്സരങ്ങൾ. 1 മണിക്ക് പ്രസാദ ഊട്ട്. ശേഷം കലാപരിപാടികൾ തുടരും. 4 മണിക്ക് സാംസ്‌കാരിക സമ്മേളനം മാള എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ടി.ആർ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനാകും. ചലച്ചിത്ര താരം ആർട്ടിസ്റ്റ് കൃഷ്ണൻ പോറ്റി സമ്മാനദാനം നിർവഹിക്കും. മികച്ച ബാലതാര പുരസ്‌കാരം നേടിയ മാസ്റ്റർ ഡാവിഞ്ചി പങ്കെടുക്കും. 75 വയസിന് മേലെയുള്ള ശാഖാ അംഗങ്ങളെ എസ്.എൻ.ഡി.പി യൂത്ത്മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രജീഷ് മാരിക്കൽ ആദരിക്കും. പഞ്ചായത്ത് അംഗം അനില സുനിൽ, പി.പി. രാജൻ, ഓമന ഗോപാലകൃഷ്ണൻ, എം.വി. ലാലു എന്നിവർ പങ്കെടുക്കും. വൈകിട്ട് 7ന് നാടകം വിശ്വപ്രജാപതി അരങ്ങേറും.