
വെള്ളിക്കുളങ്ങര: കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പൊലീസ് നരനായാട്ടിനെതിരെ മറ്റത്തൂർ, വെള്ളിക്കുളങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ശിവരാമൻ പോതിയിൽ, രഞ്ജിത്ത് കൈപ്പിള്ളി, ലിന്റോ പള്ളിപ്പറമ്പൻ, ലിനോമൈക്കിൾ, സൂരജ് കുണ്ടനി, ഗോപാലകൃഷ്ണൻ മാടപ്പാട്ട്, കെ.വി.തോമസ്, ഷാജു പൂക്കോടൻ തുടങ്ങിയവർ പ്രസംഗിച്ചു .
പുതുക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുക്കാട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗം എം.കെ.അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എസ്.രാജു അദ്ധ്യക്ഷനായി. നേതാക്കളായ സുധൻ കാരയിൽ, കെ.എം.ബാബുരാജ്, സെബി കൊടിയൻ, ഷാജു കാളിയേങ്കര, കെ.ജെ.ജോജു, പി.രാമൻകുട്ടി, ഔസേഫ് എന്നിവർ പ്രസംഗിച്ചു
കോൺഗ്രസ് അളഗപ്പനഗർ ,തൃക്കൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.എം.ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അലക്‌സ് ചുക്കിരി, കെ.എൽ.ജോസ്, ഡേവിസ് ഡബ്ല്യൂ.അക്കര, ആന്റണി കൂറ്റുക്കാരൻ, പ്രിൻസൺ തയ്യാലക്കൽ, ഷെന്നി പനോക്കാരൻ, ജിമ്മി മഞ്ഞളി, ഔസേഫ് ചെരടായി, ഇ.എ.ഓമന, പി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
കൊടകര പറപ്പൂക്കര മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കൊടകര പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ.ഷൈൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.ശ്രീകുമാർ, സോമൻ മുത്രത്തിക്കര, സദാശിവൻ കുറുവത്ത്, വിനയൻ തോട്ടാപ്പിള്ളി, വി.എം.ആന്റണി, പി.കെ.അരുൺ, വി.ആർ.രഞ്ജിത്ത്, ജോയ് ചെമ്പകശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.