parishodhana

അഴീക്കോട് കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ ബോട്ടുകളിൽ പരിശോധന നടത്തുന്നു.

കൊടുങ്ങല്ലൂർ : ക്രിസ്മസ്, പുതുവത്സര കാലത്തെ കടൽ വഴിയുള്ള മദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിനായി കടലിൽ കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ സംയുക്ത പരിശോധന. കൊടുങ്ങല്ലൂർ എക്‌സൈസ്, അഴീക്കോട് ഫിഷറീസ് എന്നീ വകുപ്പുകളെ പങ്കെടുപ്പിച്ചാണ് അഴീക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ സംയുക്ത ബോട്ട് പെട്രോളിംഗും പരിശോധനയും സംഘടിപ്പിച്ചത്. അഴീക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പ്രദീപ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷൈജു, അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ എം.ഇ.ഡബ്യു ഓഫീസർമാരായ എ.എസ്.ഐ: ഷൈബു, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രശാന്ത് കുമാർ, കൊടുങ്ങല്ലൂർ എക്‌സൈസ് ഓഫീസർ എം. ഷാംനാഥ്, പ്രിവന്റീവ് ഓഫീസർമാരായ മോഹിത്, മന്മഥൻ, സുനിൽകുമാർ, റിഹാസ്, ജിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നിരവധി ബോട്ടുകൾ പരിശോധിച്ചതിൽ നിയമലംഘനം ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും മദ്യക്കടത്തും മറ്റും തടയുന്നതിനായി ശക്തമായ പരിശോധന തുടരുമെന്ന് കോസ്റ്റൽ പൊലീസ് പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ വി.എൻ. മണികണ്ഠൻ അറിയിച്ചു.