ldf

ചാലക്കുടി: ചാലക്കുടി നഗരസഭ യു.ഡി.എഫ് മുനിസിപ്പൽ ഭരണസമിതി നടത്തുന്ന വികസന അട്ടിമറിക്കെതിരെ ജനകീയ പ്രതിഷേധവുമായി എൽ.ഡി.എഫ്
സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. സി.പി.എം ഏരിയ സെക്രട്ടറി കെ.എസ്.അശോകൻ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ സി.എസ്.സുരേഷ് അദ്ധ്യക്ഷനായി. സി.പി.ഐ ലോക്കൽ സെക്രട്ടറി അനിൽ കദളിക്കാടൻ, എൽ.ഡി.എഫ് കൺവീനർ ടി.പി.ജോണി, സി.പി.എം ലോക്കൽ സെക്രട്ടറി കെ.ഐ.അജിതൻ, ജോസ് ജെ.പൈനാടത്ത്, അജു പുല്ലൻ, കൗൺസിലർമാരായ ബിജി സദാനന്ദൻ, ഷൈജ സുനിൽ, ലില്ലി ജോസ് തുടങ്ങിയവർ സംസാരിച്ചു.