തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആദരമൊരുക്കി അദ്ദേഹത്തിന്റെ പടുകൂറ്റൻ മണൽ ചിത്രം ഒരുങ്ങുന്നു. ജനുവരി മൂന്നിന് തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കും. മണൽ ചിത്രകാരനായ ബാബു എടക്കുന്നിയാണ് ചിത്രം തീർക്കുന്നത്. രാജ്യത്തെ 51 സ്ഥലങ്ങളിൽ നിന്നുള്ള മണൽ ശേഖരിച്ചാണ് ചിത്രം ഒരുക്കുന്നത്. ഇതിൽ നരേന്ദ്രമോദിയുടെ ജന്മനാടായ വഡോദരയിൽ നിന്നുള്ള മണലും ഉൾപ്പെടും.
10 ദിവസം എടുത്താണ് ചിത്രം പൂർത്തിയാക്കുക നിറങ്ങൾക്ക് പകരം മണൽ പൊടികൾ ആണ് ഉപയോഗിക്കുന്നത്. 51 അടി ഉയരമുള്ള ചിത്രം ലോക റെക്കാഡ് ആകുമെന്നും ഇത്രയും വലിയ മണൽ ചിത്രം ആരും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചിത്രരചനയുടെ ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് വടക്കുനാഥ ക്ഷേത്രം മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നിർവഹിച്ചു. ബാബുവിന് സഹായികളായി അഞ്ച് പേർ ഈ ഉദ്യമത്തിൽ ഉണ്ട്. ഗോകുലം ഗ്രൂപ്പാണ് നിർമ്മാണച്ചെലവ് വഹിക്കുന്നത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി ടി.പി സുൽഫത്ത്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.
മോദിയോടുള്ള ആരാധനയാണ് ഇത്തരമൊരു ചിത്രം തയ്യാറാക്കാൻ പ്രേരണയായത്.
- ബാബു എടക്കുന്നി