
തൃശൂർ: തൃശൂർ പൂരം അടക്കമുള്ള കേരളത്തിലെ പ്രശസ്തമായ ഉത്സവങ്ങളിൽ പഞ്ചവാദ്യത്തിന് ഇടയ്ക്ക പ്രമാണിയായിരുന്ന ഇടയ്ക്ക കുലപതി തിച്ചൂർ മോഹനൻ (64)നിര്യാതനായി. കേരള സംഗീത നാടക അക്കാഡമി പുരസ്‌കാരമടക്കം നേടി. തിച്ചൂർ മാരാത്ത് വീട്ടിൽ പരേതരായ ഗോവിന്ദൻകുട്ടി പൊതുവാളിന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകനായ മോഹനൻ വളരെ ചെറുപ്പത്തിലേ വാദ്യകലയിൽ ആകൃഷ്ടനായി. അമ്മാവനായിരുന്നു ആദ്യ ഗുരു. ഗുരുവായൂർ ഏകാദശിയുടെ മുന്നോടിയായി നടന്ന വിളക്കിനാണ് അവസാനമായി കൊട്ടിയത്. ഭാര്യ: വിജയലക്ഷ്മി. മകൻ: കാർത്തികേയൻ (ബഹ്‌റിൻ). സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.