kudumba

തൃശൂർ: കുടുംബശ്രീ മെമ്പർ സെക്രട്ടറിമാർക്കും ചെയർപേഴ്‌സൺമാർക്കും 'രചന' പരിശീലന ക്ലാസ് നടത്തി. കുടുംബശ്രീ ചരിത്രം കുടുംബശ്രീ അംഗങ്ങളിലൂടെ എന്ന ലക്ഷ്യം നടപ്പിലാക്കാനായാണ് പരിശീല ക്ലാസ്. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ.എ.കവിത പരിപാടി ഉദ്ഘാടനം ചെയ്തു. രചന നോഡൽ ഓഫീസറും ജില്ലാ മിഷൻ അസിസ്റ്റന്റ് കോ ഓഡിനേറ്ററുമായ കെ.കെ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. രചന ജില്ലാതല കമ്മിറ്റി അംഗം ഡോ.യു.മോനിഷ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പാലക്കാട് ജില്ലാ അസി. ഇൻഫർമേഷൻ ഓഫീസർ എം.എച്ച്.ഡെസ്‌നി, പ്രിയ ഷാജി എന്നിവർ ക്ലാസെടുത്തു. സത്യഭാമ വിജയൻ, സിന്ധു, റെജുല കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.