
തൃപ്രയാർ: എസ്.പ്രേംകുമാർ മെമ്മോറിയൽ ഗിമഹ നാഷണൽ കരാത്തെ ചാമ്പ്യൻഷിപ്പ് ശനിയാഴ്ച ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 9ന് കരാത്തെ മത്സരത്തോടെ ആരംഭിക്കും. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിലധികം കരാത്തെ വിദ്യാർത്ഥികളാണ് പങ്കെടുക്കുക. ടി.എൻ.പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. ഇ.ടി.ടൈസൺ എം.എൽ.എ മുഖ്യാതിഥിയാവും. മൂന്നൂറിൽപരം കാറ്റഗറിയിൽ സ്വർണ്ണം, വെള്ളി , വെങ്കലം മെഡലുകൾ സമ്മാനിക്കും. കരാത്തെ അഭ്യസിക്കുന്ന കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികളായ ഡോ.കെ.നഗുലനാഥൻ, കെ.ബി പ്രേംകുമാർ, സെയ്തലവി, ടി. രാജപ്പൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.