കൊടുങ്ങല്ലൂർ: അഴിക്കോട് കൊട്ടിക്കൽ ശ്രീനാരായണ മരണാനന്തര സഹായ സമിതിയുടെ 40-ാമത് വാർഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് എം.എൻ. സുധൻ അദ്ധ്യക്ഷനായി. അഞ്ജലി ഗുരുദേവ പ്രാർത്ഥന ഗീതം ചൊല്ലി. സെക്രട്ടറി പി.സി. രമേഷ്, ട്രഷറർ ടി.എം. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. മുൻ കമ്മിറ്റി അംഗങ്ങളും നിലവിലെ കമ്മിറ്റി അംഗങ്ങളും മെമ്പർമാരും ജീവനക്കാരും ഗുരുദേവ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് യോഗം ആരംഭിച്ചത്. പുതിയ സ്ഥലവും കെട്ടിടവും വാങ്ങാൻ പൊതുയോഗം തിരുമാനിച്ചു. സമിതി അംഗങ്ങൾക്ക് ഓഹരിവിഹിതം നൽകുകയും കുട്ടികൾക്ക് വിദ്യാഭ്യാസ ക്യാഷ് അവാർഡും നൽകി. തുടർന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. കലാപരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ക്യാഷ് അവാർഡ് നൽകി.