ca

തൃശൂർ: മായമില്ലാത്ത ഹോംമെയ്ഡ് ഉത്പന്നങ്ങൾ ലഭ്യമാക്കുക, കുടുംബശ്രീ സംരംഭകർക്ക് കൂടുതൽ സംരംഭ സാദ്ധ്യതയൊരുക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ക്രിസ്‌മസ് കേക്ക് വിപണന മേളയ്ക്ക് കളക്ടറേറ്റിൽ തുടക്കമായി. മേളയുടെ ഉദ്ഘാടനം കളക്ടർ വി.ആർ.കൃഷ്ണതേജ നിർവഹിച്ചു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ.എ.കവിത അദ്ധ്യക്ഷയായി. സംരംഭകർ ഉത്പാദിപ്പിച്ച കേക്കുകൾ, കുക്കീസ്, ചോക്കലേറ്റ്, സ്‌ക്വാഷ്, അച്ചാറുകൾ, കൊണ്ടാട്ടങ്ങൾ, പപ്പടങ്ങൾ, വിവിധ പലഹാരങ്ങൾ, ചിപ്‌സ്, വെളിച്ചെണ്ണ, ജൂട്ട്, കറിപൗഡറുകൾ, തുണി/ജൂട്ട് ബാഗുകൾ, കുത്താമ്പുള്ളി തുണിത്തരങ്ങൾ എന്നിവ പ്രധാന ആകർഷകങ്ങളാണ്. ബാർ അസോസിയേഷൻ ഹാളിന് സമീപം പാർക്കിംഗ് ഗ്രൗണ്ടിൽ രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ (23 വരെ) മേള.