kolazhi

തൃശൂർ : കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനുദ്ദേശിച്ച് നടത്തുന്ന വികസിത് ഭാരത് സങ്കൽപ് യാത്ര കോലഴി പഞ്ചായത്തിൽ പര്യടനം നടത്തി. ഉദ്ഘാടനം ലീഡ് ബാങ്ക് സീനിയർ മാനേജർ പ്രവീൺകുമാർ നിർവഹിച്ചു. ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഡയറക്ടർ കൃഷ്ണമോഹൻ കെ.എം അദ്ധ്യക്ഷത വഹിച്ചു. മണ്ണുത്തി കൃഷി വിജ്ഞാൻ കേന്ദ്ര സയന്റിഫിക് ഓഫീസർ മനോജ് എം.കെ, ഗ്രാമീൺ ബാങ്ക് സീനിയർ മാനേജർ ജി.വിനോദ്, ഗിരീഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇന്ന് മുളങ്കുന്നത്തുകാവ്, തോളൂർ പഞ്ചായത്തുകളിലാണ് വികസിത് ഭാരത് സങ്കൽപ്പ് യാത്ര പര്യടനം നടത്തുന്നത്.