മതിലകം പള്ളിവളവ് സെന്റ് ജോസഫ് ചർച്ചിനു മുമ്പിൽ കയറിൽ നിർമ്മിച്ച് സ്ഥാപിച്ച കൂറ്റൻ നക്ഷത്രം.
മതിലകം: മതിലകം പള്ളിവളവ് സെന്റ് ജോസഫ് ചർച്ചിന് മുമ്പിൽ കയറിൽ നിർമ്മിച്ച് സ്ഥാപിച്ച കൂറ്റൻ നക്ഷത്രം ശ്രദ്ധേയമാകുന്നു. നക്ഷത്രം കാണുന്നതിന് നിരവധി പേരാണ് വന്നുകൊണ്ടിരിക്കുന്നത്. ചർച്ചിന് കീഴിലെ ജീസസ് യൂത്ത് പ്രവർത്തകരായ 15 യുവാക്കളാണ് ആറു ദിവസം അദ്ധ്വാനിച്ച് 32 അടി ഉയരമുള്ള ഭീമൻ നക്ഷത്രം ഉണ്ടാക്കിയത്. നക്ഷത്രത്തിന്റെ മദ്ധ്യഭാഗത്തായി മനോഹരമായ പുൽകൂടും ഒരുക്കിയിട്ടുണ്ട്. 80 കിലോ കയർ ഉപയോഗിച്ച് നിർമ്മിച്ച നക്ഷത്രത്തിന് ഇതിനോടകം സ്റ്റാർ പരിവേഷം ലഭിച്ചിരിക്കുന്നു. ജോസഫ് സാം, കിറ്റോ ജോസ്, അലക്‌സ്, അബിൻ, നോബിൾ, നിന്റോ, നിതിൻ, ലീവിൻ, അലൻ എന്നിവർ സ്റ്റാർ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത് നാട്ടിലെ സ്റ്റാറുകൾ ആയിരിക്കുകയാണ്. ഡിസംബർ 23ന് ഇവിടെ ആരംഭിക്കുന്ന ക്രിസ്മസ് കാർണിവൽ സ്റ്റാളിൽ എത്തുന്നവരുടെ പ്രധാന ആകർഷണകേന്ദ്രം ആയിരിക്കും ഈ നക്ഷത്രം.