
ചേലക്കര : ഐവർ മഠം പൈതൃക സംസ്‌കാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാമ്പാടി ഐവർമഠം മഹാശ്മശാനത്തിൽ കളിയാട്ടം ഡിസംബർ 26ന് നടക്കും. വിവിധ പൂജാ ചടങ്ങുകളോടൊപ്പം ചുടല ഭദ്രകാളി തെയ്യം, പൊട്ടൻ തെയ്യം, ഗുളികൻതിറ എന്നിവയും കളിയാട്ടത്തിൽ അവതരിപ്പിക്കും. ഫോക്‌ലോർ അക്കാഡമിയുടെ സഹകരണത്തോടെയാണ് കളിയാട്ടം നടക്കുക. കണ്ണൂർ ഇരിട്ടി സ്വദേശി അനീഷ് പെരുമലയന്റെ നേതൃത്വത്തിലാണ് അരങ്ങേറുന്നത്. 26ന് വൈകീട്ട് ആറ് മുതൽ അർദ്ധരാത്രി വരെയാണ് ചടങ്ങുകൾ നടക്കുന്നത്. വൈകീട്ട് ആറിന് മന്ത്രി കെ.രാധാകൃഷ്ണൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. ഒറ്റപ്പാലം എം.എൽ.എ കെ.പ്രേംകുമാറുൾപ്പെടെ പങ്കെടുക്കുമെന്ന് സംരക്ഷണ സമിതി ഭാരവാഹികളായ രമേഷ് കോരപ്പത്ത്, കെ.ശശികുമാർ, എ.വി.ശശി, എ.അനിൽ കുമാർ എന്നിവർ അറിയിച്ചു.