1

കുന്നംകുളം: പവർ ഒഫ് അറ്റോർണി ഉപയോഗിച്ച് സിനിമാതാരം ഗൗതമിയുടെ 25 കോടിയോളം രൂപ മൂല്യം വരുന്ന 46 ഏക്കർ സ്ഥലം തട്ടിയ സംഭവത്തിലെ പ്രതികൾ കുന്നംകുളത്ത് പിടിയിൽ. തമിഴ്‌നാട് സ്വദേശികളായ അഴകപ്പൻ, ഭാര്യ ആർച്ച, മകൻ ശിവ, മകന്റെ ഭാര്യ ആരതി, ഡ്രൈവർ സതീഷ് കുമാർ എന്നിവർ ഉൾപ്പെടെ അഞ്ച് പേരെയാണ് തമിഴ്‌നാട് പൊലീസ് കുന്നംകുളത്ത് നിന്ന് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധന നടത്തി പ്രതികളെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി.