manappuram-

കൊടുങ്ങല്ലൂർ സാന്തോം സ്‌പെഷൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ ഫാ. ജോസ് മാഞ്ഞാലിക്ക് മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ: ജോർജ് ഡി. ദാസ് ഉപഹാരം സമ്മാനിക്കുന്നു.

വലപ്പാട്: മണപ്പുറം ഫൗണ്ടേഷൻ ഒരുക്കി നൽകുന്ന ചിൽഡ്രൻസ് പാർക്കിൽ കൊടൂങ്ങല്ലൂർ സാന്തോം സ്‌പെഷ്യൽ സ്‌കൂളിലെ കുരുന്നുകൾ കളിച്ചുല്ലസിക്കും. ചിൽഡ്രൻസ് പാർക്ക് നിർമ്മിക്കാൻ മൂന്ന് ലക്ഷം രൂപയുടെ ധനസഹായം മണപ്പുറം ഫൗണ്ടേഷൻ നൽകി. സ്‌കൂളിൽ നടന്ന ചടങ്ങ് ഇരിങ്ങാലക്കുട രൂപതാ വികാരി ഫാദർ ജോസ് മാഞ്ഞാലി ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ: ജോർജ് ഡി. ദാസ് പദ്ധതി സമർപ്പിച്ചു. ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് സാന്തോം സ്‌പെഷ്യൽ സ്‌കൂളിന് ചിൽഡ്രൻസ് പാർക്ക് നിർമിച്ചു നൽകുന്നത്. ചടങ്ങിൽ ഇരിങ്ങാലക്കുട സോഷ്യൽ ആക്ഷൻ ഫോറം അസോസിയേറ്റ് ഡയറക്ടർ ഫാദർ ജോമിൻ ചെരടായി, സാന്തോം സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആശ പയ്യപ്പിള്ളി എന്നിവർ പ്രസംഗിച്ചു.