vazhakulam-temple

വാഴക്കുളം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര തൈപ്പൂയാഘോഷ മഹോത്സവ കൂപ്പൺ വിതരണം അഡ്വ. എ.യു. രഘുരാമൻ പണിക്കർ ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: വാഴക്കുളം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ചുളള കൂപ്പൺ വിതരണം ആവണങ്ങാട്ട് കളരി അഡ്വ. എ.യു. രഘുരാമൻ പണിക്കർ, വേണുഗോപാലൻ മാസ്റ്റർക്ക് നൽകി ഉദ്ഘാടനം ചെയ്തു.ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് പ്രസാദ് വാഴക്കുളത്ത് അദ്ധ്യക്ഷനായി. പി.കെ. സുഭാഷ് ചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രം സെക്രട്ടറി ഇ.വി. ദശരഥൻ മാസ്റ്റർ, എ.എൻ. സിദ്ധപ്രസാദ്, പി.വി. ഗൗരി ടീച്ചർ, ശശിധരൻ മാറാട്ട്, ഷാജി പുളിക്കൽ എന്നിവർ സംസാരിച്ചു.