c

ചേർപ്പ്: കുട്ടിക്കാലം മുതൽ ഫുട്ബാൾ ഹരമാക്കിയ അദിഷ് എന്ന മികച്ച ഫുട്ബാളറെ ഓർക്കുകയാണ് ചേർപ്പിലെ ഫുട്ബാൾ കായിക പ്രേമികൾ. ചേർപ്പ് ഗവ. ഹൈസ്‌കൂളിൽ പഠനകാലത്ത് സ്‌കൂൾ ഫുട്ബാൾ കളികളിൽ മികച്ച ഫാസ്റ്റ് ഫുട്ബാളറായിരുന്നു അദിഷ്. നാട്ടിലെ ഫുട്ബാൾ മേളകളിലും അദിഷ് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഫുട്ബാൾ പ്രേമികൾക്കും ഹരവുമായിരുന്നുവെന്ന് സുഹൃത്തുക്കൾ ഓർമ്മിച്ചു. ഫുട് ബാൾ കായിക മേഖലയിലെ വളർച്ചയിലൂടെയാണ് അദിഷീന് പൊലീസ് രംഗത്തേക്ക് പ്രവേശിക്കാനായത്. മുമ്പ് പാലക്കാട് നടന്ന പൊലീസ് ഫുട്ബാൾ മേളയിൽ എതിർ ടീമിനെതിരെ നിരവധി ഗോളുകളിടിച്ച് ശ്രേദ്ധേയനായിരുന്നു. ഇന്ത്യൻ ഫുട്ബാൾ താരം ഐ.എം. വിജയൻ ഉൾപ്പടെയുള്ളവരുമായി അടുത്ത ബന്ധവും അദിഷ് കാത്തുസൂക്ഷിച്ചു. പഠനത്തിന് ശേഷം പൊലീസ് ജോലി നേടാനായതും അദിഷിന്റെ ജീവിതത്തിലെ നേട്ടമായിരുന്നു. നിരവധി സുഹൃദ്‌വലയങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. മാവോയിസ്റ്റുകളെ തടവിൽ കൊണ്ടുപോകുന്നതിന് പൊലീസ് ജീപ്പിന്റെ വാഹകനായി അദിഷ് തന്റെ കർത്തവ്യം നിർവഹിച്ച് പോന്നിരുന്നതും പൊലീസുദ്യേഗസ്ഥർക്ക് മറക്കാനാകില്ല. ഒടുവിൽ അദിഷിന്റെ ജീവിതത്തിൽ അകപ്പെട്ട ഇരുൾ മരണത്തിലേക്ക് നയിച്ചു.