 
തൃശൂർ: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്വയംതൊഴിൽ പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെ വെങ്ങണിശ്ശേരിയിൽ അഡാപ്റ്റ് സൊസൈറ്റി നിർമ്മിച്ച പരിശീലന കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഭിന്നശേഷി കുട്ടികളെയും രക്ഷിതാക്കളെയും സമത്വധാരയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2015ൽ രൂപീകരിക്കപ്പെട്ട സൊസൈറ്റിയുടെ പുതിയ നാഴികക്കല്ലാണിത്. കേന്ദ്രത്തിന്റെ ഉദ്ഘാടനം 27ന് രാവിലെ പത്തിന് മന്ത്രി കെ. രാജൻ നിർവഹിക്കും. ടി.എൻ. പ്രതാപൻ എം.പി, സി.സി. മുകുന്ദൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ, കളക്ടർ വി.ആർ. കൃഷ്ണതേജ എന്നിവർ പങ്കെടുക്കും. അഡാപ്റ്റ് സ്ഥാപക അംഗങ്ങളെ ആദരിക്കും. പ്രസിഡന്റ് എ.വി. സണ്ണി, സെക്രട്ടറി പന്തളം എൻ. സജിത്കുമാർ, മാഗി ലൂയീസ്, എ.എം. വക്കച്ചൻ, വർഗീസ് അക്കര എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.