hardoll

തൃശൂർ: എട്ടുവർഷത്തിനിടെ ആമസോണിൽ ടോപ്പ് സെല്ലറായി ഉയർന്ന ഹാർഡോൾ സോളാർ ലൈറ്റുകൾക്ക് പിന്നിൽ ഒരു മലയാളിയുടെ കൈയൊപ്പുണ്ട്. യുവസംരംഭകർക്ക് മാതൃകയായ, ഹാർഡോൾ എന്റർപ്രൈസസ് എൽ.എൽ.പി. മാനേജിംഗ് പാർട്ട്ണർ ഹിരൺലാലിന്റെ ഇച്ഛാശക്തിയാണ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന ആധുനിക ലൈറ്റുകളെ ഇന്ത്യൻ വിപണിയിൽ ശ്രദ്ധേയമാക്കിയത്. ഓൺലൈൻ വ്യാപാരശൃംഖലകളിലൂടെ ഈ സോളാർ ലൈറ്റുകൾഇന്ത്യയൊട്ടാകെ ലഭ്യമാകുന്നു.

എട്ട് സംസ്ഥാനങ്ങളിൽ രജിസ്‌ട്രേഷനുണ്ട്. സോളാർ സ്ട്രീറ്റ് ലൈറ്റുകൾ, ഗാർഡൻ ലൈറ്റുകൾ, ഡെക്കറേഷൻ ലൈറ്റുകൾ തുടങ്ങി നൂറോളം തരത്തിലുള്ള ലൈറ്റുകൾ 350 രൂപ മുതൽ 15,000 രൂപ വരെ വിലയുള്ളവയുണ്ട്. ഈ മേഖലയിലേക്കുള്ള രംഗപ്രവേശത്തെക്കുറിച്ച് ഹിരൺലാൽ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു :

വിപണി പ്രവേശനം

ഫ്‌ളൈറ്റ് എൻജിനീയറായി ജോലി ചെയ്യുന്നതിനിടെയാണ് ഈ ലൈറ്റുകളെക്കുറിച്ച് അറിയുന്നത്. എയർ ഇന്ത്യ, എയർഫ്രാൻസ്, കുവൈത്ത് എയർവേയ്‌സ്, ഖത്തർ എയർവേയ്‌സ് എന്നിവയിലെ സേവനത്തിന് ശേഷം സോളാർ ലൈറ്റുകളുടെ സാദ്ധ്യത തിരിച്ചറിഞ്ഞ് പതിമൂന്ന് വർഷത്തിന് ശേഷം ജോലി ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യൻ വിപണിയിൽ ലഭ്യമല്ലാത്ത ലൈറ്റുകൾ അമേരിക്കയിൽ നിന്നാണ് വാങ്ങിയത്. പിന്നീട് ചൈനയിലെത്തി ഫാക്ടറികൾ സന്ദർശിച്ചു. ചലനങ്ങൾ തിരിച്ചറിഞ്ഞ് പ്രകാശിക്കുന്ന ലൈറ്റുകളും റിമോർട്ടിൽ പ്രവർത്തിക്കുന്നതും ലോഹനിർമ്മിതവുമായ ലൈറ്റുകൾ ഊർജ പ്രതിസന്ധിയുള്ള ഇന്ത്യയ്ക്ക്ഏറെ ഗുണകരമാകുമെന്ന് തോന്നി.

അടുത്ത ലക്ഷ്യം

മുണ്ടൂരിലാണ് ഇപ്പോൾ ഫാക്‌ടറി. ലൈറ്റുകൾ ഇവിടെയെത്തിച്ചാണ് വെയർഹൗസുകളിലേക്ക് കൊണ്ടുപോകുന്നത്. നൂറിലേറെ മോഡൽ ലൈറ്റുകൾ വിപണിയിൽ അവതരിപ്പിച്ചു. മുപ്പതിനടുത്ത് ജീവനക്കാരുണ്ട്. മുണ്ടൂർ വേളക്കോട് ആറേമുക്കാൽ ഏക്കറിൽ പുതിയ ഫാക്ടറി സ്ഥാപിച്ച് അസംബ്ൾ ചെയ്ത് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കും. വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്കും വീടുകൾക്കുമെല്ലാം ആധുനിക ലൈറ്റുകൾ ലഭ്യമാക്കാനാണ് ശ്രമം.

വാറന്റിയും ഗുണമേന്മയും

ഉത്പന്നങ്ങൾ വാങ്ങിയവരുടെ അനുകൂല അഭിപ്രായമാണ് വില്പന മുന്നോട്ട് കൊണ്ടുപോകുന്നത്. ഗുണമേന്മയാണ് ഇതിന് സഹായിച്ചത്. മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെയാണ് വിവിധ ലൈറ്റുകളുടെ വാറന്റി. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ല. . ഇരുനൂറ് വാട്ട് വരെയുള്ള ലൈറ്റുകളുണ്ട്. വിവരങ്ങൾക്ക്: 9072717021, 8304997755.

കുടുംബം

ഗുരുവായൂർ സ്വദേശിയാണ്. 1896ൽ സ്ഥാപിതമായ വി.ആർ.അപ്പുമാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ സ്ഥാപകൻ വി.ആർ.അപ്പുമാസ്റ്ററിന്റെ പ്രപൗത്രനാണ്. അച്ഛൻ ഹീരാലാൽ. അമ്മ ഗീതാലാൽ. സഹോദരൻ: ഹരീഷ്. ഭാര്യ: അഡ്വ.അപർണ്ണ. മക്കൾ: വിദ്യാർത്ഥികളായ ഇഷാൻ, ഇവാൻ.