1

തൃശൂർ: ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ ജെൻഡർ സ്റ്റാറ്റസ് പഠനത്തിനായുള്ള പ്രോജക്ടിന്റെ ഭാഗമായി ജാഗ്രതാ സമിതി, വനിതാ വികസന പ്രവർത്തനം, ജി.ആർ.സി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മൂന്നുമാസത്തേക്ക് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. 35 വയസിൽ താഴെയുള്ള വുമൺ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി റെഗുലർ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഒല്ലൂക്കര ഐ.സി.ഡി.എസ് ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും നൽകണം. അവസാന തീയതി 30. വിവരങ്ങൾക്ക് ഫോൺ: 0487 2375756.