തൃശൂർ: നാഷണൽ ആയുഷ് മിഷന്റെ ഭാരതീയ ചികിത്സ വകുപ്പ് ഗവ. ആയുർവേദ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ആയുർവേദ നഴ്‌സിനെ നിയമിക്കുന്നു. യോഗ്യത എ.എൻ.എം കോഴ്‌സ് പാസായിരിക്കണം അല്ലെങ്കിൽ ഒരു വർഷത്തിൽ കുറയാത്ത സർക്കാർ അംഗീകൃത ആയുർവേദ നഴ്‌സ് കോഴ്‌സ് പാസായിരിക്കണം. ഉയർന്ന പ്രായ പരിധി 40. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും ഫോട്ടോയും സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ 28ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷ നൽകണം. അഭിമുഖം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ ജനുവരി മൂന്നിന് രാവിലെ 11ന്. ഫോൺ: 8113028721.