മാള: ഐരാണികുളം ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം മൂന്നാം ദിവസത്തിൽ പതിവ് പൂജകൾ, നീരാട്ട് യാത്ര, ശീവേലി എന്നിവയ്ക്ക് ശേഷം തെക്കേടത്ത് ക്ഷേത്രത്തിൽ ഉത്സവബലി നടന്നു. ചടങ്ങുകൾക്ക് തന്ത്രി ബംബ്ലിയസ് നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് വിവിധ ദേശക്കാരുടെ തിരുവാതിരക്കളിയും പ്രസാദ ഊട്ടുമുണ്ടായിരുന്നു. വൈകിട്ട് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന എന്നിവയ്ക്കുശേഷം തിരുവാതിരക്കളി നടന്നു. തുടർന്ന് വിളക്കിനെഴുന്നുള്ളിപ്പ് എന്നിവ ഉണ്ടായിരുന്നു.