
വടക്കാഞ്ചേരി : മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന ഗോപുരത്തിന്റെ കട്ട്‌ളവയ്പ്പ് ഭക്തി നിർഭരമായ ചടങ്ങോടെ നടന്നു. പഞ്ചവാദ്യത്തിന്റെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ ദേശത്തെ തച്ചൻ വേണുഗോപാലൻ കട്ട്‌ള സ്ഥാപിച്ചു. പതിനഞ്ചടി ഉയരത്തിലുള്ള അഞ്ജലി പ്ലാവിൽ തീർത്ത കട്ട്‌ളയാണ് സ്ഥാപിച്ചത്.
ക്ഷേത്രം മേൽശാന്തി പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം.സി.കണ്ണൻ, സെക്രട്ടറി ജയകുമാർ, കമ്മിറ്റി അംഗം സുധീഷ് മച്ചാട്, മച്ചാട് മാമാങ്കം തെക്കുംകര വിഭാഗം പ്രസിഡന്റ് രഘു പാലിശ്ശേരി, പനങ്ങാട്ടുകര വിഭാഗം പ്രസിഡന്റ് കെ.കെ.ശിവദാസ് , അക്കീക്കര ഇല്ലത്ത് ജയരാജ് ഇളയത് തുടങ്ങിയവർ പങ്കെടുത്തു.