മാള: മാള ഗവ. ഐ.ടി.ഐയിൽ നടന്ന തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐ പാനൽ വിജയിച്ചു. ചെയർമാനായി എ.എൽ. രാഹുൽ , ജനറൽ സെക്രട്ടറി എസ്. അഭിനവ്, കൗൺസിലർ രോഹിത് ചന്ദ്രൻ, ജനറൽ ക്യാപ്ടൻ എം.ആർ. രാജേഷ് , മാഗസിൻ എഡിറ്റർ കെ.ആർ. ബിൻരാസ്, കൾച്ചറൽ അഫയേഴ്‌സ് സെക്രട്ടറി സി.എസ്. കൃഷ്ണപ്രിയ എന്നിവരാണ് വിജയിച്ചത്. വിജയികൾക്ക് സി.പി.എം ഏരിയ സെക്രട്ടറി ടി.കെ. സന്തോഷിന്റെ നേതൃത്വത്തിൽ മാള ടൗണിൽ സ്വീകരണം നൽകി. മാള പഞ്ചായത്ത് വൈസ് പ്രസിഡന്റും പാർട്ടി ഏരിയ കമ്മിറ്റി അംഗവുമായ ടി.പി. രവീന്ദ്രൻ, മാള പഞ്ചായത്ത് അംഗങ്ങളായ ജയ, പ്രീജ, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് വിഷ്ണു, ഏരിയ സെക്രട്ടറി സ്വാലിഹ് എന്നിവർ പങ്കെടുത്തു.