dyfi

ചാലക്കുടി : ഐ.ടി.ഐയിലെ വിജയാഹ്ളാദത്തിന് പിന്നാലെ പൊലീസും എസ്.എഫ്.ഐ,​ ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് ജീപ്പിന്റെ ഗ്ലാസ് തകർത്തു. അക്രമം നടത്തിയ ഡി.വൈ.എഫ്.ഐ നേതാവിനെ കസ്റ്റഡിയിലെടുത്തപ്പോൾ ബലം പ്രയോഗിച്ച് മോചിപ്പിച്ച് ഓട്ടോയിൽ രക്ഷപ്പെടുത്തുകയും ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ഇത്.

ഇന്നലെ വൈകിട്ട് ആറരയോടെ ചാലക്കുടി ഗവ. ഐ.ടി.ഐയ്ക്ക് സമീപമായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷൻ റോഡിൽ ഒരു മണിക്കൂറോളം സംഘർഷാവസ്ഥ തുടർന്നു.

ആഹ്ലാദ പ്രകടനത്തിന് പിന്നാലെ മടങ്ങിയ വിദ്യാർത്ഥികളെ എസ്.ഐയുടെ നേതൃത്വത്തിൽ വിരട്ടിയോടിക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. വിദ്യാർത്ഥികൾ പൊലീസുമായി തർക്കിച്ചു. ഇതോടെ സമീപത്തെ ഡി.വൈ.എഫ്.ഐ ​ പ്രവർത്തകർ ഇടപെട്ടു. ജീപ്പിന്റെ മുകളിൽ കയറി നിന്ന് വടികൊണ്ട് അടിച്ച് ഗ്ലാസ് തകർക്കുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. പിന്നാലെയാണ് ഡി.വൈ.എഫ്.ഐ നേതാവ് നിധിൻ പുല്ലനെ കസ്റ്റഡിയിലെടുത്തത്. ഇതറിഞ്ഞ് ഏരിയാ സെക്രട്ടറി കെ.എസ്.അശോകന്റെ നേതൃത്വത്തിൽ സംഘടിച്ചെത്തി പ്രതിരോധിച്ചു. നിലത്തുവീണ ഡി.വൈ.എഫ്.ഐ നേതാവിനെ പൊലീസ് പൊക്കിയെടുത്ത് കൊണ്ടുപോയതോടെ സ്ഥിതിഗതികൾ വഷളായി. ഇതിനിടെ പൊലീസിൽ നിന്ന് രക്ഷിച്ച് ഓട്ടോയിൽ കയറ്റിവിടുകയായിരുന്നു. സി.പി.എം പ്രവർത്തകർ രാത്രി നഗരത്തിൽ പ്രകടനം നടത്തി. പ്രതിക്കായി തെരച്ചിൽ തുടരുകയാണ്.

അ​ഞ്ച് ​ഡി.​വൈ.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ക​സ്റ്റ​ഡി​യി​ൽ

സം​ഘ​ർ​ഷ​ത്തി​ന് ​പി​ന്നാ​ലെ​ ​രാ​ത്രി​ ​ഡി​വൈ.​എ​സ്.​പി​ ​ക്ക് ​നേ​രെ​ ​കൈ​യേ​റ്റ​ ​ശ്ര​മം.​ ​വൈ​കി​ട്ട​ത്തെ​ ​സം​ഘ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​തൃ​ശൂ​ർ​ ​ക്യാ​മ്പി​ൽ​ ​നി​ന്ന് ​പൊ​ലീ​സെ​ത്തു​ക​യും​ ​ഐ.​ടി.​ഐ​ ​പ​രി​സ​ര​ത്ത് ​ത​മ്പ​ടി​ക്കു​ക​യും​ ​ചെ​യ്തു.​ ​സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​ ​എ​സ്.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നാ​യി​ ​ഇ​വ​ർ​ ​താ​മ​സ​സ്ഥ​ല​ത്തെ​ത്തി.​ ​ബ​ലം​ ​പ്ര​യോ​ഗി​ച്ച് ​ചി​ല​രെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ​ ​ശ്ര​മി​ച്ച​പ്പോ​ൾ​ ​വീ​ണ്ടും​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​രെ​ത്തി​ ​ത​ട​ഞ്ഞു.​ ​ഇ​തോ​ടെ​യാ​ണ് ​ചാ​ല​ക്കു​ടി​ ​ഡി​വൈ.​എ​സ്.​പി​:​ ​ടി.​എ​സ്.​ ​സു​നോ​ജി​നെ​ ​കൈ​യേ​റ്റം​ ​ചെ​യ്യാ​നു​ള്ള​ ​ശ്ര​മ​മു​ണ്ടാ​യ​ത്.​ ​കൈ​യേ​റ്റ​ ​ശ്ര​മ​ത്തി​ന് ​പി​ന്നാ​ലെ​ ​വീ​ണ്ടും​ ​ലാ​ത്തി​വീ​ശി.​ ​അ​തേ​സ​മ​യം​ ​വൈ​കീ​ട്ട​ത്തെ​ ​അ​ക്ര​മ​സം​ഭ​വ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​അ​ഞ്ച് ​ഡി.​വൈ.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.


ഇ​തി​നി​ടെ​ ​മു​ൻ​ ​എം.​എ​ൽ.​എ​ ​ബി.​ഡി.​ ​ദേ​വ​സി​ ​സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ ​പ്ര​വ​ർ​ത്ത​ക​രെ​ ​നി​യ​ന്ത്രി​ച്ചു.​ ​മു​തി​ർ​ന്ന​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി​ ​അ​ദ്ദേ​ഹം​ ​ച​ർ​ച്ച​ ​ന​ട​ത്തി.​ ​ഇ​തോ​ടെ​ ​സം​ഘ​ർ​ഷ​ത്തി​ന് ​അ​യ​വ് ​വ​ന്നു.​ ​സം​ഘ​ർ​ഷ​ത്തി​നി​ടെ​ ​പ​രി​ക്കേ​റ്റ​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​രാ​യ​ ​അ​ശ്വി​ൻ,​ ​സാം​സ​ൺ​ ​എ​ന്നി​വ​രെ​ ​ചാ​ല​ക്കു​ടി​ ​സെ​ന്റ് ​ജെ​യിം​സ് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​രാ​ത്രി​ ​വൈ​കി​ ​റൂ​റ​ൽ​ ​എ​സ്.​പി​:​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ത്തി​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​വി​ല​യി​രു​ത്തി.