1

വടക്കാഞ്ചേരി : സതേൺ റെയിൽവേ ഡിവിഷണൽ മാനേജർ എസ്.ഇ.ശർമ്മ, രമ്യ ഹരിദാസ് എം.പി എന്നിവർ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ആയിരം കുടുംബങ്ങൾക്ക് പ്രയോജനമുണ്ടാവുന്ന വിധത്തിൽ നിലവിലെ ഫുട് ഓവർ ബ്രിഡ്ജ് എക്സ്റ്റ‌ൻഷൻ നടപ്പിലാക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഡിവിഷണൽ മാനേജർ പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളെകുറിച്ച് രമ്യ ഹരിദാസ് എം.പി ഡിവിഷണൽ മാനേജറുമായി ചർച്ച നടത്തി. റെയിൽവേ സ്റ്റേഷനിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളെ കുറിച്ച് ഡിവിഷണൽ കൗൺസിലർമാരായ എസ്.എ.എ.ആസാദ്, നഫീസാ നാസർ അലി എന്നിവർ ഡിവിഷണൽ മാനേജർ എസ്.ഇ.ശർമ്മയ്ക്ക് നിവേദനം കൈമാറി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി.ജയദീപ്, കൗൺസിലർമാരായ കെ.അജിത് കുമാർ, ബുഷറ റഷീദ്, സന്ധ്യാ കൊടയ്ക്കാടത്ത്, കോൺഗ്രസ് നേതാക്കളായ ഷാഹിദാ റഹ്മാൻ, എൻ.എ.സാബു, പി.ജെ.രാജു എന്നിവർ പങ്കെടുത്തു.