1

തൃശൂർ: പൂരം സുഗമമായി നടത്താനുള്ള പരിശ്രമങ്ങൾക്ക് സി.പി.എം എല്ലാവിധ പിന്തുണയും നൽകുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. കോടതി വ്യവഹാരങ്ങളിൽ ഉചിതമായ പരിഹാരങ്ങൾ കണ്ടെത്തണം. ഇതിനായി മന്ത്രി തലത്തിൽ ചർച്ചകൾ നടത്തി പരിഹാരമുണ്ടാക്കും. ലക്ഷക്കണക്കിന് ജനങ്ങളെത്തുന്ന പൂരം സുഗമമായി നടത്തുന്നതിന് ഇടതുസർക്കാരുകൾ എക്കാലത്തും പരിശ്രമിച്ചിട്ടുണ്ട്. പൂരം വെടിക്കെട്ട് പ്രതിസന്ധി ഉണ്ടായപ്പോഴും ആന എഴുന്നള്ളിപ്പ് പ്രശ്‌നങ്ങൾ വന്നപ്പോഴുമെല്ലാം എൽ.ഡി.എഫ് സർക്കാർ ഇടപെട്ടിരുന്നു. പൂരാഘോഷം ശക്തിയായി നടത്താൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കും. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡുമായി സഹകരിച്ച് പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കണം. തൃശൂർ പൂരാഘോഷവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള കോൺഗ്രസ്, ബി.ജെ.പി പാർട്ടികളുടെ ശ്രമം വിലപ്പോകില്ലെന്നും ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പറഞ്ഞു.