1

തൃശൂർ: പൂരവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും തറവാടക വാങ്ങാൻ കൊച്ചിൻ ദേവസ്വം ബോർഡിന് അധികാരമില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല. പൂരം തകർക്കാനുള്ള ദേവസ്വം ബോർഡ് ശ്രമങ്ങൾക്കെതിരെ നടുവിലാലിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ചെറുശേരി വിവേകാനന്ദ കേന്ദ്രം അദ്ധ്യക്ഷൻ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അദ്ധ്യക്ഷനായി. പാറമേക്കാവ് ദേവസ്വം ഭാരവാഹികളായ ഡോ. എം. ബാലഗോപാൽ, രാജേഷ് പൊതുവാൾ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ, കുട്ടൻകുളങ്ങര ദേവസ്വം സെക്രട്ടറി സി. വിജയൻ, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് പി. മോഹനൻ മേനോൻ, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കെ. സതീശ് ചന്ദ്രൻ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.