തൃശൂർ: സപ്ലൈകോ ക്രിസ്മസ് വിപണിയുടെ പേരിൽ സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ. 13 ഇനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭിക്കുമെന്ന മന്ത്രിയുടെ ഉറപ്പ് പാഴായി. സർക്കാർ പണം നൽകാത്തതാണ് കാരണമെന്നാണ് വ്യക്തമാകുന്നത്. പണം നൽകിയിട്ടില്ലെന്നും ഉത്പന്നങ്ങൾ എത്തിയിട്ടില്ലെന്നും അറിഞ്ഞാണ് മന്ത്രി തെറ്റിദ്ധരിപ്പിച്ചത്. അമിതമായ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനത്തിന് ആശ്വാസമാണ് ഇത്തരം വിപണികൾ. ക്രിസ്മസിന് ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. വിപണി ആരംഭിക്കാനേ വൈകി. ആരംഭിച്ചപ്പോഴാകട്ടെ ഉത്പന്നങ്ങൾ ഇല്ല. എത്രയും പെട്ടെന്ന് സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വിപണിയിലെത്തിക്കണമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മന്ത്രി മാപ്പു പറയണമെന്നും അനീഷ് കുമാർ ആവശ്യപ്പെട്ടു.