മണ്ണുത്തി: ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണം പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എൻ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ണുത്തി കെ. കരുണാകരൻ സപ്തതി മന്ദിരത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് എം.യു. മുത്തു അദ്ധ്യക്ഷനായി. ജനഹൃദയങ്ങളിൽ ലീഡർ എന്ന വിഷയത്തിൽ എം.ജെ. സിജു പ്രഭാഷണം നടത്തി. നേതാക്കളായ കെ.സി. അഭിലാഷ്, ഭാസ്‌കരൻ കെ. മാധവൻ, ബേബി പാലോലിയ്ക്കൽ, എൻ.എസ്. നൗഷാദ്, ജോണി അരിമ്പൂർ, ടിറ്റോ തോമസ്, വി.വി. ജോബി, കെ.എം. പൗലോസ്, എം.എ. ബാലൻ, സഫിയ ജമാൽ, ആനി ജോർജ്, സഫിയ നിഷാദ്, ഓമന ജോസ്, സി.ജെ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.