തൃശൂർ: കേന്ദ്രീയ സംസ്‌കൃത സർവകലാശാലയുടെ ഗുരുവായൂർ കാമ്പസിന്റെ പാവറട്ടി കേന്ദ്രത്തിൽ നാട്യശാസ്ത്രത്തെക്കുറിച്ച് അഞ്ച് ദിവസത്തെ ദേശീയ ശിൽപ്പശാല 26ന് ആരംഭിക്കും. രാവിലെ പത്തിന് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരായണൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ. ഗോവിന്ദ പാണ്ഡെ അദ്ധ്യക്ഷനാകും. പ്രൊഫ. പി.സി. മുരളിമാധവൻ മുഖ്യപ്രഭാഷണം നടത്തും. 30ന് സമാപന സമ്മേളനത്തിൽ തിരുപ്പതി ദേശീയ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ജി.എസ്.ആർ. കൃഷ്ണമൂർത്തി മുഖ്യാതിഥിയാകും. ദേശീയതലത്തിലുളള പ്രമുഖരായ അദ്ധ്യാപകർ കാര്യശാലയിൽ വിഷയാവതരണം നടത്തും. കോളേജ് തലത്തിലുളള അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കും. കേരളീയ കലകൾ, ലിപി വിജ്ഞാനം തുടങ്ങിയ വിവിധ മേഖലകളിൽ വരും മാസങ്ങളിൽ കാര്യശാലകൾ നടക്കും.