
തൃശൂർ: തിരുഹൃദയ റോമൻ കാത്തലിക് ലത്തീൻ പള്ളിയിൽ ക്രിസ്മസിനോട് അനുബന്ധിച്ചു രണ്ട് ഏക്കറോളം വരുന്ന മെഗാ ക്രിസ്മസ് ഗ്രാമം ബത്‌ലഹേം 2023 ഒരുക്കുന്നു. ഗ്രാമത്തിൽ ജീവജാലങ്ങളും, മഞ്ഞു മനുഷ്യരും, ഹിമക്കരടികളും, ആനയും, പാമ്പും, മുതലയും, ദേശാടന പക്ഷികളായ ഫ്‌ളെമിംഗോസും, ക്രിസ്മസ് ട്രീകളുണ്ടാകും.
വലിയ കൊട്ടാരത്തിനുള്ളിലൂടെ നടന്നുനീങ്ങാൻ സാധിക്കുന്ന തരത്തിൽ കണ്ണഞ്ചിപ്പിക്കുന്ന നിരവധി കാഴ്ചകളൊരുക്കും. ആർട്ടിസ്‌റ്റ് കോട്ടപ്പുറം ജോഷിയുടെ നേതൃത്വത്തിൽ നൂറോളം വരുന്ന കലാകാരന്മാർ 3 മാസത്തോളമായി ഇതിന്റെ പ്രവർത്തം തുടങ്ങിയിട്ട്. ഇന്ന് (24) വൈകിട്ട് അഞ്ച് മുതൽ ജനുവരി ഒന്നിന് വൈകിട്ട് അഞ്ച് മുതൽ രാത്രി 9.30 വരെ ഗ്രാമം കാണാമെന്ന് വികാരി ഫാ. ജോസഫ് ജോഷി മുട്ടിക്കൽ അറിയിച്ചു. രാത്രി ഏഴ് മുതൽ എല്ലാ ദിവസവും ഡാൻസ്, കോമഡി ഷോ, ഗെയിംസ്, മ്യൂസിക് ബാൻഡ് തുടങ്ങിയവ ഉണ്ടാകും. ഇന്ന് രാത്രി പത്തോടെ കരോൾ ഗാനങ്ങൾ, ഡാൻസ് എന്നിവ ആരംഭിച്ച് 11.45 ഓടെ ഉണ്ണി ഈശോയുമായുള്ള പ്രദക്ഷിണം പള്ളിയിലെത്തും. തുടർന്ന് ക്രിസ്മസ് തിരുപ്പിറവി കുർബാനയുണ്ടാകും.