ch

വെങ്ങിണിശേരി: ഗുരുകുലം പബ്ലിക് സ്‌കൂൾ ഗുരുകലോത്സവം, സ്‌കൂൾ വാർഷിക ആഘോഷങ്ങൾ തൃശൂർ ജില്ലാ സബ് ജഡ്ജിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ സരിത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി. പാറളം പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയിംസ് പി. പോൾ, സ്‌കൂൾ മാനേജർ പി.വി. ഷാജി, പ്രിൻസിപ്പൽ എം. കൃഷ്ണമൂർത്തി, അഡ്വ. കെ.എസ്. രഘുനാഥ്, എം.കെ. ശിവദാസ്, എം.എ. സത്യൻ, ഡോ. കെ.ആർ. രാജൻ, കെ.ആർ. ഗംഗാധരൻ, വി.എ. ധർമരാജൻ, സഞ്ജയൻ കള്ളിയത്ത്, എം.കെ. സന്തോഷ്‌ കുമാർ, ടി.ജി. നകുലൻ എന്നിവർ പ്രസംഗിച്ചു. ദൃശ്യകലാ വിരുന്നും ഉണ്ടായിരുന്നു.