alu

തൃശൂർ: കൊവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടമായ വിദ്യാർത്ഥികൾക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ നൽകുന്ന 'ജോയ് ഒഫ് ഹോപ്പ്' സ്‌കോളർഷിപ്പിനുള്ള തുക തൃശൂർ ജില്ലാ ഭരണകൂടത്തിന് കൈമാറി. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ്, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ഡയറക്ടർ ജോളി ജോയ് എന്നിവർ ചേർന്നാണ് കളക്ടർ വി.ആർ.കൃഷ്ണതേജയ്ക്ക് രണ്ടരക്കോടിയുടെ ചെക്ക് കൈമാറിയത്.


മനുഷ്യസ്‌നേഹത്തിന്റെ മഹത്തരമായ സന്ദേശം നിറഞ്ഞ ക്രിസ്മസ് കാലത്ത് ജോയ് ആലുക്കാസ് ഫൗണ്ടേഷന് ഇത്തരമൊരു സ്‌കോളർഷിപ്പ് നൽകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. എൽ.കെ.ജി മുതൽ ഡിഗ്രി തലം വരെയുള്ള 350 വിദ്യാർത്ഥികളുടെ അടുത്ത അഞ്ച് വർഷത്തേക്കുള്ള വിദ്യാഭ്യാസ ചെലവുകളാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ഏറ്റെടുത്തത്. സ്‌കൂൾ വിദ്യാർത്ഥികൾക്ക് 1000 രൂപയും ഹയർസെക്കൻഡറി, ബിരുദ തലത്തിലുള്ളവർക്ക് 2500 രൂപയുമാണ് പ്രതിമാസം ലഭിക്കുക. ജില്ലാ കളക്ടറുടെ സഹായത്തോടെയാണ് ഗുണഭോക്താക്കളായ കുട്ടികളെ കണ്ടെത്തിയത്.