kaumudi

തൃശൂർ: ആദ്യദിനത്തിൽ നാലു ഇനങ്ങളുമായി തള്ളി നീക്കിയ സപ്‌ളെകോയുടെ ക്രിസ്മസ് ചന്തയിൽ രണ്ടാം ദിനത്തൽ എത്തിയത് ഉഴുന്ന് മാത്രം. ഇന്നലെ ഭൂരിഭാഗം സാധനങ്ങളും എത്തുമെന്ന് മന്ത്രിതലത്തിൽ തന്നെ ഉറപ്പ് ലഭിച്ചതായി അധികൃതർ അറിയിച്ചിരുന്നെങ്കിലും ഉഴുന്ന് മാത്രമാണ് വിതരണത്തിനായി എത്തിയത്. ഇതിൽ നിന്ന് എറണാകുളത്തെ ക്രിസ്മസ് ചന്തയിലേക്കും കൊണ്ടുപോയി.

കഴിഞ്ഞ ദിവസം മല്ലി, വെളിച്ചെണ്ണ, ചെറുപയർ പരിപ്പ്, കുറുവ അരി എന്നിവ മാത്രമാണ് ഉണ്ടായിരുന്നത്. സബ്‌സിഡി ഇനങ്ങളുടെ എണ്ണം കുറഞ്ഞതോടെ ഇന്നലെ ആളുകളുടെ തള്ളിക്കയറ്റവും കുറഞ്ഞു. ആദ്യദിനത്തിൽ നൂറുക്കണക്കിന് പേരാണ് നിരാശരയി മടങ്ങിയത്. ക്രിസ്മസ് ചന്തയിൽ സബ്‌സിഡി ഇനങ്ങൾ ഇല്ലെന്ന് കണ്ടതോടെ കഴിഞ്ഞ ദിവസം ഉദ്ഘാടനം നടത്താതെ മേയറും എം.എൽ.എയും മടങ്ങിയിരുന്നു.

കുറുവ അരി, മല്ലി (അരക്കിലോ), ചെറുപയർ പരിപ്പ് (ഒരു കിലോ), വെളിച്ചെണ്ണ (ഒരു ലിറ്റർ) എന്നിവ മാത്രം. പച്ചരി, മട്ടഅരി, ജയ, കുറുവ, പഞ്ചസാര, ചെറുപയർ, ഉഴുന്ന്, തുവരപരിപ്പ്, മുളക്, വെളിച്ചെണ്ണ, മല്ലി, കടല, വൻപയർ തുടങ്ങി 13 ഇനങ്ങളാണ് സബ്‌സിഡി നിരക്കിൽ നൽകുമെന്നായിരുന്നു അറിയിപ്പ്.