തൃശൂർ: ജി.കെ. പിളള ഫൗണ്ടേഷന്റെ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള പുരസ്‌കാരം ഫിലിം പ്രൊഡക്‌ഷൻ കൺട്രോളർ ഷാജി പട്ടിക്കരയ്ക്ക്. ഇരുൾ വീണ വെള്ളിത്തിര എന്ന ഡോക്യുമെന്ററിക്കാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് ഡിസംബർ 30ന് വർക്കല മേവ കൺവെൻഷൻ സെന്ററിൽ വിതരണം ചെയ്യും. മുംബയ് വീനസ് ബ്രൈറ്റസ്റ്റ് സ്റ്റാർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഭരത് പി.ജെ. ആന്റണി സ്മാരക ഫിലിം അവാർഡ്, നാഷണൽ ഫിലിം അക്കാഡമി പുരസ്‌കാരം, ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവം പുരസ്‌കാരം, ജോൺ അബ്രഹാം പുരസ്‌കാരം, സത്യജിത്ത് റായ് ഫിലിം സൊസൈറ്റി അവാർഡ്, കൊയിലാണ്ടി ഫിലിം ഫാക്ടറി തുടങ്ങിയ ബഹുമതികൾ ഡോക്യുമെന്ററി നേടിയിട്ടുണ്ട്.