youth

ചാലക്കുടി: പൊലീസ് ജീപ്പ് തകർക്കുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഫയർ സ്റ്റേഷന് സമീപം സമരക്കാരെ പൊലീസ് തടഞ്ഞു. വലയം ഭേദിച്ച് മുന്നോട്ടു നീങ്ങാൻ പ്രവർത്തകർ ശ്രമിച്ചപ്പോൾ ചെറിയ തോതിൽ സംഘർഷമുണ്ടായി. സംസ്ഥാനത്തുടനീളം കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കുന്ന പൊലീസ്, ചാലക്കുടിയിൽ അതിക്രമം കാണിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മുന്നിൽ മുട്ടുമടക്കിയെന്ന് സമരക്കാർ ആരോപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം കെ.പി.സി.സി മെമ്പർ ഷോൺ പല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ലിൻസൺ നടവരമ്പൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ് വി.ഒ.പൈലപ്പൻ, പരിയാരം ബ്ലോക്ക് പ്രസിഡന്റ് എം.ടി.ഡേവിസ് എന്നിവർ പ്രസംഗിച്ചു.