കൊടുങ്ങല്ലൂർ: സി.പി.എം നേതാവായിരുന്ന ബിജു കൊലക്കേസിന്റ കോടതി വിധിയിൽ സത്യം തെളിഞ്ഞുവെന്ന് ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ബിജുവിനെ ആരൊക്കെയോ ചേർന്ന് അക്രമിച്ചതിനെത്തുടർന്ന് സി.പി.എം നേതൃത്വം ഗൂഢാലോചന നടത്തി ബി.ജെ.പി നേതാക്കളെയും പ്രവർത്തകരെയും പ്രതി ചേർക്കുകയായിരുന്നുവെന്ന് യോഗം ആരോപിച്ചു. മേഖലയിൽ ബി.ജെ.പിയുടെ വളർച്ച കണ്ട് വിളറിപൂണ്ട സി.പി.എം വീണുകിട്ടിയ അവസരം മുതലെടുത്ത് ഭരണത്തിന്റെ മറവിൽ കള്ളക്കേസ് എടുക്കുകയായിരുന്നു. 15 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ ഇപ്പോൾ സത്യം തെളിഞ്ഞിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് കെ.എസ്. വിനോദ് അദ്ധ്യക്ഷനായി. എൽ.കെ. മനോജ്, കെ.ആർ. വിദ്യാസാഗർ, ഐ.എസ്. മനോജ് തുടങ്ങിയവർ സംസാരിച്ചു.