class

കൊടുങ്ങല്ലൂർ: താലൂക്ക് മോട്ടോർ വാഹന തൊഴിലാളി സഹകരണ സംഘം മെമ്പർഷിപ്പ് കാമ്പയിനും ട്രാഫിക് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കൊടുങ്ങല്ലൂർ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ടി.എം. നാസർ ഉദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡന്റ് പി.യു. സുരേഷ് കുമാർ അദ്ധ്യക്ഷനായി. പാലക്കാട് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ വി. ശശി ട്രാഫിക് ബോധവത്കരണ ക്ലാസ് നയിച്ചു. അഡ്വ. വി.എം. മൊഹിയുദ്ദിൻ, സി.സി. ബാബുരാജ്, പി.എൻ. മോഹനൻ, ഇ.എസ്. സാബു, സുനിൽ പി. മേനോൻ, കെ.ജി. മുരളിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.