1

തൃശൂർ: തൃശൂർ പൗരാവലിയും തൃശൂർ അതിരൂപതയും സംയുക്തമായി നടത്തുന്ന ബോൺ നത്താലെ 27 ന് നടക്കുമെന്ന് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10,000ലേറെ ക്രിസ്മസ് പാപ്പമാർ ഈ വർഷത്തെ ബോൺ നത്താലെ ഗാനത്തോടൊപ്പം നഗരത്തിൽ ചുവടുവയ്ക്കും.
ജാർഖണ്ഡ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണൻ മുഖ്യ അതിഥിയാകും. മന്ത്രിമാരായ അഡ്വ. കെ. രാജൻ, ആർ. ബിന്ദു, കെ. രാധാകൃഷ്ണണൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പാണക്കാട് സാദ്ദിഖ് അലി തങ്ങൾ, പുറനാട്ടുകര ശ്രീരാമ കൃഷ്ണ മിഷൻ രക്ഷാധികാരി, ടി.എൻ. പ്രതാപൻ എം.പി, കെ. ബാലചന്ദ്രൻ എം.എൽ.എ പങ്കെടുക്കും.
ഉച്ചക്ക് മൂന്നിന് ക്രിസ്മസ് പാപ്പമാർ സേക്രഡ് ഹാർട്ട് സ്‌കൂളിൽ സംഗമിക്കും. തുടർന്ന് നാലിന് സെന്റ്‌ തോമസ്‌ കോളജിൽ നിന്ന് ഗവർണർ സി.പി. രാധാകൃഷ്ണൻ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും
സമാപന സമ്മേളനത്തിൽ കഴിഞ്ഞവർഷം തറക്കല്ലിട്ട ബോൺ നത്താലെ വീടിന്റെ താക്കോൽദാനം ഗവർണർ നിർവഹിക്കും.

മേയർ എം.കെ. വർഗീസ്, മാർ ടോണി നീലങ്കാവിൽ, മോൺ. ജോസ്‌ കോനിക്കര, ഫാ. ജിയോ ചെരടായി, എ.എ. ആന്റണി,ജോജു മഞ്ഞില, ജോർജ്ജ് ചിറമ്മൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ബോൺ നത്താലെയിൽ

തൃശൂരിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്നതും, മതസൗഹാർദ്ദം, തിരുപ്പിറവി, ചലിക്കുന്ന പുൽക്കൂട്, ചലിക്കുന്ന ക്രിസ്മസ്സ് ട്രീ തുടങ്ങി ഇരുപതോളം നിശ്ചല ദൃശ്യങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും.
വീൽചെയർ പാപ്പമാർ, റോളർ സ്‌കേറ്റിംഗ് പാപ്പമാർ, ഹോണ്ടാ ബൈക്കുമായി വരുന്ന പാപ്പമാർ, പൊയ്കാൽ പാപ്പമാർ, മാലാഖമാർ തുടങ്ങിയവർ ഘോഷയാത്രയിൽ അണിചേരും.