
കുന്നംകുളം: സംസ്ഥാനത്തെ ബഥനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റിയൂഷനുകളുടെ ആഭിമുഖ്യത്തിൽ ജനുവരി 15 മുതൽ 19 വരെ കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ബെത്ത്‌ക്ലേവ് എന്ന പേരിൽ വിദ്യാഭ്യാസ എക്‌സ്‌പോ നടക്കും. ഇതോടനുബന്ധിച്ച് ഓൾ കേരള ബാസ്‌കറ്റ് ബാൾ, കരാട്ടെ, ക്വിസ്, ഐ.ടി, പെയിന്റിംഗ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മാദ്ധ്യമ സെമിനാർ, കൾച്ചറൽ ഇവന്റ്, 60 കഴിഞ്ഞ ബാസ്‌കറ്റ് ബാൾ താരങ്ങളെ ആദരിക്കൽ എന്നിവയും നടക്കും. വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ പ്രമുഖർ പങ്കെടുക്കുമെന്ന് സ്‌കൂൾ മാനേജർ ഫാ.ബെഞ്ചമിൻ , പ്രിൻസിപ്പാൾ ഫാ.യാക്കൂബ്, മുൻ പ്രിൻസിപ്പൽ ഫാ.പത്രോസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.